NewsIndia

രണ്ടാനച്ഛന്റെ ലൈംഗീകാക്രമം – മരിച്ച അമ്മയ്ക്കെഴുതിയ ചുവരെഴുത്തുകൾ പെൺകുട്ടികൾക്ക് രക്ഷയായി

മധ്യപ്രദേശ്; ഒൻപതും 11ഉം വയസ്സുള്ള രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ തങ്ങളെ ശാരീരികമായും ലൈംഗികമായും ഉപദ്രവിച്ച രണ്ടനച്ഛനെ കുറിച്ച്‌ മരിച്ചു പോയ അമ്മയ്‌ക്കെഴുതിയ കത്ത് അവസാനം അവർക്കു രക്ഷയായി. രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാനച്ഛന്റെ ക്രൂരതകളെക്കുറിച്ചു കുഞ്ഞുങ്ങൾ പലതവണ ബന്ധുക്കളോട് പരാതി പറഞ്ഞെങ്കിലും ആരും അത് ചെവിക്കൊണ്ടില്ല. രണ്ടാനച്ഛനിൽ നിന്ന് രക്ഷനേടാനായി ഇവർ ഒന്നിന് മുകളിൽ ഒന്നായി പല ഉടുപ്പുകൾ ധരിക്കുകയും ഷാളുകൾ കൊണ്ട് വരിഞ്ഞു കെട്ടി ശരീരത്തെ രക്ഷിക്കുകയും ചെയ്തു

.ഓരോ തവണ മൂത്ത കുട്ടിയെ ലൈംഗീകമായി രണ്ടാനച്ഛൻ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുമ്പോൾ കുട്ടി വീട്ടിൽ നിന്നും ഓടിയൊളിച്ചാണ് രക്ഷപെടാറു. ഇളയ കുട്ടിയെ അയാൾ ക്രൂരമായി അടിക്കുകയും ചെയ്തു. ഇളയ കുട്ടിയെ ഓർത്താണ് മൂത്ത കുട്ടി തിരികെ വീട്ടിലേക്കു വരുന്നതെന്ന് അവൾ ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു. കുട്ടികളുടെ കഥ കേട്ടാൽ ആരുടേയും കരളലിയും. തനിക്കു മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ വിവാഹിതയാവുന്നത് എന്നും ,എല്ലാം തകിടം മറിഞ്ഞത് അമ്മ മരിച്ചതില്‍ പിന്നെയാണ് എന്നും മൂത്ത കുട്ടി ഓർമ്മിക്കുന്നു.

പിന്നീട് പെട്ടെന്നൊരു ദിവസം രണ്ടാനച്ഛൻ അവളോട് ലൈംഗീക ബന്ധത്തിന് മുതിരാൻ നിർബന്ധിക്കുകയായിരുന്നു.എന്നാൽ അവൾ ഓരോ തവണയും അയാളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തി. പല കുപ്പായങ്ങളണിഞ്ഞു. അയാൾ ആക്രമിക്കുമ്പോൾ അതുകൊണ്ടൊക്കെ രക്ഷപെടാമെന്നായിരുന്നു അവരുടെ കണക്കു കൂട്ടൽ. കുട്ടികളുടെ പഠിപ്പു പോലും നിർത്തിയ അയാൾ അവരെ അടുത്തുള്ള കാട്ടിൽ ജോലിക്കും അയ്ക്കുമായിരുന്നു.

small girls

അവസാന രക്ഷ എന്ന നിലയിൽ കുഞ്ഞുങ്ങൾ ചോക്ക് കൊണ്ട് ചുവരുകളിൽ തങ്ങളുടെ അമ്മയ്ക്കായി കത്തെഴുതി. “അമ്മയില്ലാതെ ഞങ്ങള്‍ അപൂര്‍ണ്ണരാണ്. ഞങ്ങളുടെ അടുത്തേക്ക് അമ്മ തിരിച്ചു വരണം” എന്നും,”അമ്മേ ഞങ്ങളുടെ അഭിമാനം രക്ഷിക്കൂ, ഞങ്ങളെ ഈ നരകത്തിലാക്കി അമ്മ പോയതെന്തേ. ഞങ്ങള്‍ക്ക് സംഭവിക്കുന്നതെന്തെന്ന് അമ്മ അറിയുന്നുണ്ടോ. രണ്ടാനച്ഛനെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ക്ക് ശക്തി തരൂ”. എന്നുമൊക്കെയുള്ള കുറിപ്പുകൾ ഒരു വഴിപോക്കന്റെ ശ്രദ്ധയിൽ പെടുകയും അയാൾ ചൈൽഡ് ഹെല്പ് ലൈന് വിവരങ്ങൾ കൈമാറുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവില്‍ രണ്ടാനച്ഛനെ പോലീസ് അറസ്റ്റു ചെയ്തു.പെണ്‍കുട്ടികളെ പിന്നീട് അഭയകേന്ദ്രത്തില്‍ എത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button