ജിദ്ദ : സൗദിയിൽ വിദേശ തൊഴിലാളികളുടെ താമസ നിയമങ്ങള്‍ കര്‍ശനമാക്കി. കാലാവധി തീരുന്നതിനു മുമ്പ് താമസ രേഖ പുതുക്കാത്ത തൊഴിലാളികളും തൊഴിലുടമകളും മൂന്ന് ദിവസം ദിവസം മുൻപെങ്കിലും പുതുക്കണമെന്ന് സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു. വിദേശ തൊഴിലാളികളുടെ താമസരേഖയായ ഇഖാമ കൃത്യ സമയത്ത് തന്നെ നല്‍കണമെന്നും ഇഖാമ ഇഷ്യൂ ചെയ്യുന്നതിലോ പുതുക്കുന്നതിലോ വീഴ്ച സംഭവിച്ചാല്‍ തൊഴിലുടമകള്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും സൗദി ജവാസാത്ത് അഥവാ പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി.
കാലാവധി തീരുന്നതിനു മൂന്ന് ദിവസം മുൻപ് പുതുക്കിയിട്ടില്ലെങ്കില്‍ അഞ്ഞൂറ് റിയാൽ പിഴ ചുമത്തും. രണ്ടാമതും വീഴ്ച സംഭവിച്ചാല്‍ പിഴ സംഖ്യ ആയിരം റിയാലായി വര്‍ധിക്കും. മൂന്നാമതും ആവര്‍ത്തിച്ചാല്‍ വിദേശ തൊഴിലാളിയെ നാടു കടത്തുമെന്നും അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ നിയമലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.
Post Your Comments