KeralaNews

ഇ. അഹമ്മദിന്റെ മരണം; ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്

ഡൽഹി: മുസ്ലീം ലീഗ് നേതാവും എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണം മറച്ചുവെച്ച ആര്‍.എം.എല്‍. ആശുപത്രി അധികൃതരുടെ നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ്. നോട്ടീസ് നല്‍കിയത് ആര്‍എസ്പി അംഗം എന്‍. കെ പ്രേമചന്ദ്രന്‍ എംപിയാണ്. അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗളെപ്പോലും കാണിക്കാന്‍ അനുവദിച്ചില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബജറ്റ് അവതരണം മുടങ്ങാതിരിക്കാന്‍ ഇ അഹമ്മദിന്റെ മരണം കേന്ദ്രസര്‍ക്കാര്‍ മറച്ചുവെച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം നടക്കുന്നതിനിടെ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അഹമ്മദ് പിന്നീട് ഡൽഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. എന്നാൽ പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മരണം സംഭവിച്ചിരുന്നുവെന്നും ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെച്ചതാണെന്നാണ് ആരോപണം. അദ്ദേഹത്തെ കാണാന്‍ ആശുപത്രിയില്‍ എത്തിയ കുടുംബാംഗങ്ങളെ അധികൃതര്‍ തടഞ്ഞത് പ്രതിഷേധത്തിനിടയാക്കിയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button