KeralaNews

ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൈബര്‍ വാരിയേഴ്സ്

കൊച്ചി: ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് എട്ടിന്റെ പണി കൊടുത്ത് സൈബര്‍ വാരിയേഴ്സ്. സെക്‌സ് ചാറ്റുകള്‍ക്കായി മാത്രം രൂപീകരിച്ച പേജുകൾക്കും ഗ്രൂപ്പുകൾക്കുമാണ് സൈബര്‍ വാരിയേഴ്സ് പണി കൊടുത്തത്. ഇത്തരത്തിൽ 34 ഫെയ്‌സ്ബുക്ക് പേജുകളും, 25 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളുമാണ് ഇവർ പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. പുറത്ത് കൊണ്ട് വന്ന ഗ്രൂപ്പുകളും പേജുകളുമെല്ലാം അശ്ലീല ലൈംഗികത ഉണര്‍ത്തുന്ന ചിത്രങ്ങള്‍ പങ്ക് വെയ്ക്കാനായി രൂപീകരിച്ചതാണെന്ന് കേരള സൈബര്‍ വാരിയേഴസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു.

കേരള സൈബര്‍ വാരിയേഴ്സായിരുന്നു ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് നെഹ്റു കോളേജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയ്തത്. തെരുവുനായ വിഷയത്തിൽ മലയാളികളെ അപമാനിച്ച മനേകാഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഇവർ തകർത്തിരുന്നു. ഫെയ്സ്ബുക്ക് ഞരമ്പന്മാർക്കെതിരെയാണ് നിലവിൽ സൈബർ വാരിയേഴ്സ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.

പാക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞു നിൽക്കാൻ കാരണവും ഇവരായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ പേരിലുള്ള അനൗദ്യോഗിക സൈറ്റ് തകർത്തതിനെ തുടർന്ന് പാകിസ്ഥാനിലെ പ്രമുഖ വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് തകർത്തതും ഈ ഹാക്കിംഗ് വീരന്മാരാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button