കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിനു സഹായമായി ലഭിച്ച തുകയില്‍ ഭൂരിഭാഗവും മാതാവ് രാജേശ്വരി പിന്‍വലിച്ചതായി റിപ്പോർട്ട്. എറണാകുളം ജില്ലാ കലക്ടറുടെയും രാജേശ്വരിയുടെയും സംയുക്ത അക്കൗണ്ടില്‍ നിന്നു കഴിഞ്ഞ ഡിസംബര്‍ 20 വരെ 29 ലക്ഷം രൂപ പിന്‍വലിച്ചെന്നാണ് വ്യക്തമാകുന്നത്. ജിഷയുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ അറിഞ്ഞ് സര്‍ക്കാരടക്കം പലരും നൽകിയ പണത്തിൽ 28,75,011 രൂപ പിന്‍വലിക്കപ്പെട്ടതായി ബാങ്ക് രേഖകള്‍ പറയുന്നു. ജിഷയുടെ മാതാവിനും സഹോദരിക്കും ഇപ്പോഴും പല കോണുകളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്. കൂടാതെ സര്‍ക്കാര്‍ വീടുവച്ച് വീട്ടുസാമഗ്രികളെല്ലാം നല്‍കുകയും ചെയ്തു. വലിയ ചിലവുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ 29 ലക്ഷത്തോളം രൂപ പിൻവലിച്ചത് ദുരൂഹത കൂട്ടുകയാണ്.
അതേസമയം പണം സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ജിഷയുടെ സഹോദരി ദീപയും അമ്മയുമായി കയ്യാങ്കളി ഉണ്ടാകുകയും ഇതിനിടെ കസേരയ്ക്ക് അടിയേറ്റ് പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പിന്‍വലിച്ച തുക വീതം വയ്‌ക്കുന്നതു സംബന്ധിച്ച് ഒന്നര മാസത്തിലേറെയായി അമ്മയും മകളും തമ്മില്‍ വഴക്കു തുടരുകയായിരുന്നു. കൂടാതെ സര്‍ക്കാര്‍ സഹായമായി ദീപയ്‌ക്കു ജോലി ലഭിച്ചപ്പോള്‍ അതു തനിക്കു വേണമെന്ന് രാജേശ്വരി വാശിപിടിച്ചിരുന്നു. ജിഷയുടെ പേരിലുള്ള ആനുകൂല്യങ്ങള്‍ ദീപയ്‌ക്കു നല്‍കരുതെന്നും അവര്‍ ഉദ്യോഗസ്‌ഥരോടു പറഞ്ഞിരുന്നു.
Post Your Comments