KeralaNews

കാമുകിയെ ചുട്ടുകൊന്ന സംഭവം: ആദര്‍ശിന്റെ മരണമൊഴി പുറത്ത്

കോട്ടയം എസ്എംഇ കോളേജിലെ വിദ്യാർത്ഥിനിയായ ലക്ഷ്മിയെ പൂർവ വിദ്യാർത്ഥിയായ ആദർശ് ചുട്ടുകൊന്ന ശേഷം ആത്മഹത്യ ചെയ്ത സംഭവം വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്. സംഭവത്തിൽ ആദർശിന്റെ മരണമൊഴി ഇപ്പോൾ പുറത്തായിരിക്കുകയാണ്. പ്രാണരക്ഷാർഥം ഓടിയ ലക്ഷ്മിയെ താൻ പിന്നാലെ എത്തി പിടിച്ചുനിർത്തി തീ കൊളുത്തിയെന്നാണ് ആദർശിന്റെ മരണമൊഴി.

ഒരിക്കൽ തന്നോട് ഇഷ്ടമുണ്ടായിരുന്ന ലക്ഷ്‌മി പിന്നീട് തന്നെ ഒഴിവാക്കുകയും താൻ ശല്യം ചെയ്യുന്നതായി കാണിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിലുള്ള പകയും വൈരാഗ്യവും മൂലമാണ് കൊല്ലാൻ തീരുമാനിച്ചതെന്ന് കോട്ടയം മെഡിക്കൽ കോളജിൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ആദർശ് പറഞ്ഞു. 2009ൽ ഫിസിയോതെറപ്പി കോഴ്സ് പഠിച്ച ആദർശ് ചില വിഷയങ്ങൾക്ക് പരാജയപ്പെട്ടിരുന്നു. ഈ വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷ ജനുവരി 31, ഫെബ്രുവരി രണ്ട് തീയതികളിലായി എസ്എംഇയിൽ നടക്കുന്നുണ്ട്. പരീക്ഷ എഴുതാനാണ് ആദർശ് കോളേജിൽ എത്തിയത്.

ലക്ഷ്മിയുടെ മനസ്സിൽ ഇപ്പോഴും തനിക്ക് സ്ഥാനം ഉണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ് ആദ്യം ക്ലാസ്സിൽ എത്തി സംസാരിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാൽ ലക്ഷ്മി പുറത്തേക്ക് വരാൻ തയാറാകാതിരിക്കുകയും മറ്റുള്ളവരുടെ മുന്നിൽ വച്ച് താൻ അപമാനിക്കുകയും ചെയ്തതിനാൽ നേരത്തെ വാങ്ങിവെച്ച പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button