ദില്ലി : റിലയന്‍സ് ജിയോ സൗജന്യ സേവനങ്ങള്‍ തുടരുന്നത് സംബന്ധിച്ചുള്ള അന്തിമ നിര്‍ദേശം നാളെ പുറത്തിറക്കുമെന്ന് ട്രായ് അറിയിച്ചു. മറ്റ് ടെലികോം സേവനദാതാക്കള്‍ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നല്‍കിയ മറുപടിയിലാണ് ട്രായ് ഇക്കാര്യം വ്യക്തമാക്കിയത്.ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി 90 ദിവസത്തിലധികം സൗജന്യ സേവനങ്ങള്‍ നല്‍കരുതെന്ന ട്രായിയുടെ ഉത്തരവ് റിലയസ് ജിയോ ലംഘിച്ചു എന്നാണ് വോഡാഫോണ്‍ കോടതിയില്‍ വാദിച്ചത്.
Post Your Comments