ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് അവതരണത്തെ പിന്തുണച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ട് ശേഖരണത്തില്‍ സുതാര്യത വരുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു.
സര്‍ക്കാരിന്റെ ശ്രമങ്ങള്‍ നല്ലതാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ബജറ്റ് അവതരണത്തിലൂടെ ജെയ്റ്റ്‌ലി മികച്ച പ്രസംഗമാണ് നടത്തിയത്. അതേസമയം, രാജ്യത്തെ യുവജനങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മ പരിഹരിക്കാന്‍ യാതൊരു നിര്‍ദേശവും ബജറ്റ് മുന്നോട്ട് വെച്ചിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. കാര്‍ഷിക മേഖലയെയും ബജറ്റില്‍ സര്‍ക്കാര്‍ നിരാശപ്പെടുത്തിയതായി രാഹുല്‍ ഗാന്ധി പറഞ്ഞു.
Post Your Comments