KeralaNews

സദാചാര പോലീസിന്റെ ആക്രമണം : ദമ്പതികൾക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കട്ടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള്‍ക്കുനേരെ സദാചാര പോലീസിന്റെ അക്രമം. കുതിരവട്ടം സ്വദേശി റനിലും ഭാര്യ ബുഷ്‌റയുമാണ് അക്രമത്തിന് ഇരയായത്. റനിലിന്‍റെ സുഹൃത്തും മാങ്കാവ് സ്വദേശിയുമായ ഹാരിസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വെച്ചായിരുന്നു സംഭവം.

ഞായറാഴ്ച രാവിലെ മുതൽ തന്നെ ദമ്പതികളെ ഒരു സംഘം ശല്യം ചെയ്യുന്നുണ്ടായിരുന്നു.വിവരം അറിഞ്ഞ് വീട്ടുടമ സ്ഥലത്തെത്തിയതോടെ പിന്‍മാറിയ സംഘം രാത്രി എട്ടുമണിയോടെ കൂടുതല്‍ ആളുകളുമായെത്തി ആക്രമിക്കുകയായിരുന്നു. പിന്നീട് കുടുംബ ഫോട്ടോകള്‍ കാണിച്ചതിന് ശേഷമാണ് ദമ്പതികളെ സംഘം വിട്ടയച്ചത്. ഇരുവരും താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button