മലപ്പുറം: ദമ്പതികളെ മർദ്ദിച്ച സദാചാര പൊലീസുകാരെ പൊലീസ് സഹായിക്കുന്നതായി പരാതി. മലപ്പുറം ചങ്ങരംകുളം പൊലീസിനെതിരെ വീട്ടമ്മ തിരൂര്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്കി. ഈ മാസം പതിനെട്ടിന് രാത്രി ഭര്‍ത്താവുമൊന്നിച്ച് ബൈക്കില്‍ വരുന്നതിനിടെ നടുവട്ടത്തുവച്ച് രണ്ടംഗ സംഘം സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തെന്നാണ് സജിതയുടെ പരാതി.
ഭാര്യാഭര്ത്താക്കൻമാരാണെന്ന് പറഞ്ഞിട്ടും അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതില്‍ അന്നു തന്നെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്കി.പ്രതികളെക്കുറിച്ച് വ്യക്തമായ വിവരങ്ങളും നല്കി.എന്നിട്ടും പൊലീസ് അറസ്റ്റടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി. എന്നാൽ കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പരാതി സത്യമാണെന്ന് ബോധ്യപെട്ടാല്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.
Post Your Comments