International

ഐഎസിന്റെ പിടിയിലാകാതിരിക്കാന്‍ യുവാവ് ജീവനൊടുക്കി

ലണ്ടന്‍: ഐഎസ് ഭീകരരുടെ പിടിയിലാകാതിരിക്കാന്‍ ബ്രിട്ടീഷ് യുവാവ് ആത്മഹത്യ ചെയ്തു. സിറിയയില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 20 കാരനാണ് ജീവനൊടുക്കിയത്. വെസ്റ്റ് സസെക്‌സിലെ ചിച്ചെസ്റ്റര്‍ സ്വദേശിയായ റയാന്‍ ലോക്കാണ് മരിച്ചത്.

കുര്‍ദ് പോരാളികള്‍ക്കൊപ്പം സിറിയയില്‍ ഐഎസിനെതിരേ റയാന്‍ പോരാടിയിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയില്‍ ജീവനൊടുക്കുകയായിരുന്നെന്നു കുര്‍ദിഷ് നേതൃത്വം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button