തിരുവനന്തപുരം: തലയ്ക്ക് വെളിവുളള ഐഎഎസുകാര്‍ വെറും പത്തുശതമാനം മാത്രമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ടൗണ്‍ ഹാളില്‍ ആധാരം എഴുത്തുകാരുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.
ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ഐസിഎസിന്റെ തുടർച്ചയാണ് ഐഎഎസ്. അവർക്ക് പ്രത്യേകിച്ച് മഹത്വം ഒന്നുമില്ല. അവരെ ബ്രിട്ടീഷുകാരുടെ പ്രേതം ബാധിച്ചിരിക്കുകയാണ്. ഇരുനൂറോളം ഐഎഎസുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് തന്‍റെ അഭിപ്രായമെന്നും ജി.സുധാകരന്‍ വ്യക്തമാക്കി. ഐഎഎസുകാരെ കണ്ടുകൊണ്ടല്ല സര്‍ക്കാര്‍ ഉണ്ടായതെന്നും ഐഎഎസുകാരുടെ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ തല കുനിക്കുന്ന കാര്യമില്ലെന്നും പുതിയ ഭരണ സംവിധാനത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമാണ് ഐഎഎസുകാരെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തിന്റെ പുരോഗതിയില്‍ ചില ഐഎഎസുകാര്‍ വഹിക്കുന്ന പങ്ക് തള്ളിക്കളയാനാവില്ലെന്നും ജി.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments