IndiaNews

യുവതിയുടെ മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുകൊന്ന നിലയിൽ

ന്യൂഡല്‍ഹി: പാര്‍ക്കില്‍ യുവതിയെ കല്ലുകൊണ്ട് ഇടിച്ചുകൊന്ന സാഹചര്യത്തിൽ. ഡല്‍ഹി മംഗല്‍പുരിയിലെ പാര്‍ക്കിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മംഗല്‍പൂരി സ്വദേശിനി മുപ്പത് കാരിയായ വീട്ടമ്മ ആരതിയാണ് കെല്ലപ്പെട്ടത്. മംഗല്‍പൂരിയിലെ പബ്ലിക് പാര്‍ക്കിലെ സി ബ്ലോക്കിലാണ്‌ തിങ്കളാഴ്ച രാത്രി എട്ടരയോടെ മൃതശരീരം കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രക്തം പുരണ്ട കല്ല് മൃതശരീരത്തിനടുത്തുനിന്ന് പോലീസ് കണ്ടെടുത്തു.

യുവതിയെ കല്ല് കൊണ്ട് പലതവണ ഇടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരുമാസം മുമ്പാണ് ആരതി വിവാഹിതയായത്. ആരതി കെല്ലപ്പെട്ടതിന് ശേഷം ഭര്‍ത്താവ് ഒളിവിലാണെന്ന് റിപ്പോര്‍ട്ടുണ്ട്.

കൊലപാതക വിവരം ഫോണ്‍ വഴി പോലീസിനെ അറിയിച്ചത് ആരതിയുടെ ഭര്‍ത്താവാണ് എന്ന് പരിചയപ്പെടുത്തിയ ഒരാളാണ്. എന്നാല്‍ ഇതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button