ഷാർജ: ഇന്ത്യൻ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ കാമുകിമാരായിരുന്ന ഫിലിപ്പൈൻ സ്വദേശിനിക്കും ഇന്തോനേഷ്യൻ സ്വദേശിനിക്കും ഷാർജ ശരീഅ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഒരേ സമയം രണ്ട് പേരെയും കാമുകിമാരാക്കി വഞ്ചിച്ചതാണ് കൊലപാതകത്തിന് കാരണമായത്. 2014 ഒക്ടോബറിലായിരുന്നു സംഭവം.
പരസ്പരം അറിയിക്കാതെ ബന്ധം പുലര്‍ത്തിയതിനൊപ്പം ഇന്തോനേഷ്യക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി ഇയാൾ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. തുടർന്ന് രണ്ടുപേരും ചേർന്ന് കഴുത്തില്‍ ടെലിഫോണ്‍ വയര്‍ കുരുക്കി ഇയാളെ കൊല്ലുകയായിരുന്നു.
Post Your Comments