KeralaNews

അർബുദരോഗിയായ സ്ത്രീക്ക് നേരെ പോലീസ് അതിക്രമം

കൊല്ലം: അർബുദരോഗിയായ സ്ത്രീക്ക് നേരെ പോലീസിന്റെ അതിക്രമം. കൊല്ലം പുള്ളിക്കട കോളനിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന റോമ്മയ്ക്ക് നേരെയാണ് ഈസ്റ്റ് പ്രൊബേഷൻ സബ് ഇന്‍സ്പെക്ടര്‍ നഹാന്റെ നേതൃത്വത്തിൽ അതിക്രമം നടന്നത്. എസ്.ഐ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടകുകയും തന്നെ മർദിക്കുകയും ചെയ്തുവെന്ന് റോസമ്മ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.

പുള്ളിക്കട കോളനിയിൽ മദ്യകച്ചവടം നടക്കുന്നുന്നവെന്ന് ഇവർ നിരന്തരം പോലീസിന് പരാതി നൽകിയിരുന്നു. ഈ സ്ത്രീക്ക് നേരെയാണ് പോലീസിന്റെ അതിക്രമം ഉണ്ടായത്. വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കടന്ന കൊല്ലം ഈസ്റ്റ് എസ് ഐ നഹാൻ തലമുടിയിൽ കുത്തിപിടിക്കുകുയും വീട്ടുസാധനങ്ങൾ തട്ടിമറിച്ചു കളയുകയും ചെയ്തുവെന്ന റോസമ്മ പറഞ്ഞു. റോസമ്മയ്ക്ക് മദ്യകച്ചവടമാണെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

വീട്ടിൽകയറി അതിക്രമം കാട്ടിയ എസ്.ഐ യ്ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റോസമ്മ പോലീസ് കമ്മീഷ്ണർക്ക് പരാതി നൽകി. എസ് ഐയ്ക്ക് എതിരെ നടപടി വേണമെന്ന് സി.പി.ഐ കൗൺസിലർ ഹണി ബഞ്ചമിൻ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button