ഷിംല: ഭീഷണി സൂചിപ്പിക്കുന്ന ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടു. ഐഎസ് അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുമാണ് കാണ്ടെത്തിയത്. ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലുള്ള ആര്‍മി കന്റോണ്‍മെന്റിന് സമീപമാണ് സംഭവം കാണപ്പെട്ടത്.
ഐഎസ് ഉടന്‍ വരുന്നു എന്ന് ഇംഗ്ലീഷ്, ഹിന്ദു, ഉര്‍ദു ഭാഷകളിലാണ് എഴുതിയിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. സുബതുവിലെ
കന്റോണ്‍മെന്റിലെ ചുവരിലാണ് ഐഎസ് അനുകൂല വാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. നേപ്പാളിനും സുബതുവിനും ഇടയിലുള്ള മൂന്നിടങ്ങളില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുമെന്നും പോസ്റ്ററുകളില്‍ ഭീഷണിയുണ്ട്.
Post Your Comments