ന്യൂഡല്‍ഹി•വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിന്റെ മനസ് ആര്‍ക്കൊപ്പമെന്ന് സൂചന നല്‍കി ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. സര്‍വേ പ്രകാരം 403 അംഗ നിയമസഭയില്‍ ബി.ജെ.പിയ്ക്ക് 202 സീറ്റുകള്‍ ലഭിക്കും. 2012 ല്‍ ഇത് 155 ആയിരുന്നു. 34 ശതമാനം വോട്ടു വിഹിതത്തോടെയാകും ബി.ജെ.പി മുന്നേറ്റമെന്നും സര്‍വേ പ്രവചിക്കുന്നു.
സമാജ്‌വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് 147 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് 105 സീറ്റുകള്‍ സഖ്യത്തിന് നഷ്ടമാകും. 31 ശതമാനം വോട്ടുകള്‍ സഖ്യം നേടുമെന്നും സഖ്യം പറയുന്നു.
മായാവതിയുടെ ബി.എസ്.പി 24 ശതമാനം വോട്ട് വിഹിതത്തോടെ 47 സീറ്റുകളില്‍ ഒതുങ്ങും. കഴിഞ്ഞ തവണത്തെക്കാള്‍ 33 ഓളം സീറ്റുകള്‍ കുറവായിരിക്കും ബി.എസ്.പിയ്ക്ക് ലഭിക്കുന്നത്.
അജിത് സിംഗിന്റെ രാഷ്ട്രീയ ലോക്ദള്‍ 11 ശതമാനം വോട്ടുകളോടെ 7 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ളത് നിലവിലെ മുഖ്യമന്ത്രി അഖിലേഷ് യാദവിനാണ്. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം പേരും അഖിലേഷ് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നു. രണ്ടാം സ്ഥാനത്തുള്ള മായാവതിയ്ക്ക് 23 ശതമാനം പേരുടെ പിന്തുണയാണ് ഉള്ളത്. ബി.ജെ.പിയുടെ യോഗി ആദിത്യാനാഥ് 16 ശതമാനം പേരുടെ പിന്തുണയുമായി മൂന്നാം സ്ഥാനത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് വന്‍ പിന്തുണയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. 63.4 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ നടപടി നല്ലതാണെന്ന് അഭിപ്രായപ്പെട്ടു. 31.9 പേര്‍ മോശമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 4.7 ശതമാനം പേര്‍ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
Post Your Comments