KeralaNews

ജിഷ്ണുവിന്റെ മരണത്തെ തുടർന്ന് സർക്കാർ എന്തുചെയ്തു? വിശദീകരണവുമായി മുഖ്യമന്ത്രി

പാമ്പാടി നെഹ്രു കോളേജില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിത അശോകന്‍ നല്‍കിയിരുന്ന പരാതിന്മേല്‍ സത്വര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി മുഖ്യമന്ത്രിയുടെ ഓഫീസ്. പരാതി ലഭിച്ചയുടന്‍ അന്വേഷണം ഉര്‍ജ്ജിതപ്പടുത്തി നടപടി സ്വീകരിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ പോലീസ് മോധാവിക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മാത്രമല്ല വിദ്യാഭ്യാസ മന്ത്രിക്കുനല്‍കിയ നിവേദനത്തിലെ ആവശ്യവും ഇതേ അന്വേഷണത്തിന്‍റെ പരിധിയില്‍പ്പെടുത്താനും പോലീസു മേധാവിക്കു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജിഷ്ണുവിന്‍റെ കുടുംബത്തോടു സര്‍ക്കാര്‍ തികച്ചും അനുഭാവ പൂര്‍ണ്ണമായ നടപടികളാണു സ്വീകരിച്ചതെന്നും ജിഷ്ണു മരിച്ച് അഞ്ചാം നാള്‍ ചേര്‍ന്ന മന്ത്രിസഭായോഗം കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കാന്‍ തീരുമാനിച്ചിരുന്നതായും ഓഫീസ് അറിയിച്ചു. രണ്ടുദിവസത്തിനകം എക്സൈസു വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ നേരിട്ടെത്തി ജിഷ്ണുവിന്‍റെ കുടുംബത്തിനു സഹായധനം കൈമാറി.

അന്വേഷണ റിപ്പോര്‍ട്ടു ലഭിച്ചശേഷം പോലീസു മേധാവിയാണ് പരാതിക്കാരിക്കു മറുപടി നല്‍കേണ്ടത്. ഈ വിഷയം സംബന്ധിച്ച് കത്തു നല്‍കിയ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി മറുപടി നല്‍കിയിട്ടുണ്ടെന്നും ഓഫീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button