മുംബൈ: തെറ്റിദ്ധരിപ്പിക്കുന്ന ഓഫറുകള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്നാരോപിച്ച് എയര്‍ടെലിനു ‘പരമാവധി പിഴ’ നല്‍കണമെന്നാവശ്യപ്പെട്ട് റിലയന്‍സ് ജിയോ ട്രായില്‍ പരാതി നല്‍കി. എയര്‍ടെലിന്റെ പരസ്യത്തില്‍ പറയുന്ന പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് താരിഫുകള്‍ ടെലികമ്മ്യൂണിക്കേഷന്‍ നിയമങ്ങളുടെ കനത്ത ലംഘനമാണെന്നു റിലയന്‍സ് പരാതിയില്‍ പറയുന്നു.345 ന്റെ എയര്‍ടെലിന്റെ സ്പെഷ്യല്‍ താരിഫ് വൗച്ചര്‍ അനുസരിച്ചുള്ള സൗജന്യ കോളുകള്‍ വാസ്തവത്തില്‍ അണ്‍ലിമിറ്റഡ് അല്ലെന്നും ഒരു ദിവസം 300 മിനിറ്റ് അല്ലെങ്കില്‍ ഒരാഴ്ച 1200 മിനിറ്റ് എന്നിങ്ങനെ ഫെയര്‍ യൂസേജ് അടങ്ങിയിട്ടുണ്ടെന്നും പറയുന്നു.സൗജന്യമായ അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്ന പരസ്യത്തില്‍ ഫെയര്‍ യൂസേജ് പോളിസി അടങ്ങിയിരിക്കുന്നതു കാണിക്കുന്നില്ലെന്ന് ജിയോ ആരോപിക്കുന്നു.
Post Your Comments