IndiaNews

ഐ.ടി കമ്പനികളിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരോ? രസിലയുടെ കൊലപാതകം ഓര്‍മപ്പെടുത്തുന്നത്‌

ഇപ്പോൾ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരു ദിവസത്തെ പത്രം പോലും പുറത്തിറങ്ങാറില്ല. ഡൽഹിയിലെ കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയ്ക്കു പിന്നാലെ തന്നെ പിന്നെയും കൂട്ടത്തോടെ അത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. അത്തരം വാർത്തകളിൽ നിറയുന്നതൊക്കെയും വിവിധ ഐ.ടി കമ്പനികളിലെ പെണ്‍കുട്ടികളായിരിക്കും. ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ ആഘാതത്തിലാണ് പൂണെയിലെ ടെക്കികള്‍. കഴിഞ്ഞ മാസമാണ് അന്തരദാസ് എന്ന ഇരുപതിമൂന്നുകാരിയെ സഹപ്രവര്‍ത്തകന്‍ ഓഫീസിന് മുന്നിലിട്ട് കുത്തിക്കൊന്നത്. ഇതിന്റെ നടുക്കം തീരും മുന്‍പേയാണ് രസീലയിലൂടെ മറ്റൊരു രക്തസാക്ഷി കൂടി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

പുണെയിലെ ഇൻഫോസിസ് ജീവനക്കാരി മലയാളിയായ രസീല രാജുവിനെയാണ് ഓഫീസിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കംപ്യൂട്ടർ കേബിൾ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈ ഞായറാഴ്ച ആയിരുന്നു യുവതി കൊല്ലപ്പെട്ടത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങൾ ബംഗളുരുവിൽ ഓൺലൈനിലും ഉണ്ടായിരുന്നു.

സംഭവത്തിൽ ദുരൂഹതെ വർധിക്കുകയാണ്. പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്കു കാരണമെന്നാണ് പോലീസ് പറയുന്നത്. ഓഫീസിലെ വാച്ച്മാനായ ബാബന്‍ സൈലിക്ക രസീലയെ തുറിച്ച് നോക്കിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തലേ ദിവസം വാക്ക് തര്‍ക്കമുണ്ടായിരുന്നു. തന്നെ നിരന്തരം തുറിച്ച് നോക്കി ശല്യം ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ രസീല താക്കീത് ചെയ്യുകയും ഇനിയിത് ആവര്‍ത്തിച്ചാല്‍ പരാതിപ്പെടുമെന്ന് പറയുകയും ചെയ്തിരുന്നു.

പരാതിപ്പെടുമെന്നു പറഞ്ഞപ്പോൾ അതു ചെയ്യരുതെന്നു ബാബെൻ രസിലയോടു അപേക്ഷിച്ചു. പരാതിപ്പെടുമെന്ന കാര്യത്തിൽ രസില ഉറച്ചുനിന്നതോടെ ഇരുവരും തമ്മിൽ വാഗ്വാദം ഉണ്ടായി. ഇതിനൊടുവിൽ ബാബെൻ രസിലയെ കഴുത്തിൽ കേബിൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

രസിലയുടെ മരണവിവരം അറിഞ്ഞ് ബന്ധുക്കൾ പുണെയ്ക്കു തിരിച്ചിട്ടുണ്ട്. തങ്ങൾ എത്തിക്കഴിഞ്ഞേ പോസ്റ്റ്‌മോർട്ടം പൂർത്തീകരിക്കാവൂ എന്നു ബന്ധുക്കൾ പൊലീസിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മരണത്തിൽ കാര്യക്ഷമമായ അന്വേഷണം വേണമെന്നും അന്വേഷണം പൂർത്തിയാകുന്നതു വരെ പുണെയിൽ തുടരുമെന്നും ബന്ധുക്കൾ അറിയിച്ചു. വിരമിച്ച സൈനികോദ്യോഗസ്ഥനാണ് രസിലയുടെ അച്ഛൻ. ഇപ്പോൾ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ ഹോം ഗാർഡ് ആയി സേവനം അനുഷ്ഠിക്കുന്നു. ആറുമാസം മുമ്പാണ് രസില പുണെയിൽ എത്തിയത്.

ഹിൻജവാദിയിലെ രാജീവ്ഗാന്ധി ഇൻഫോടെക് പാർക്കിലെ ജീവനക്കാരിയായിരുന്നു രസീല. ഇന്നലെ വൈകുന്നേരം അഞ്ചു മണിക്കാണ് മരണം നടന്നതെന്നു വിശ്വസിക്കുന്നു. എന്നാൽ, ഓഫീസിലെ സഹജീവനക്കാർ രാത്രി വൈകി മാത്രമാണ് വിവരം അറിഞ്ഞത്. ഞായറാഴ്ച ആയിട്ടും രസീലയ്ക്ക് ജോലിയുണ്ടായിരുന്നു. രസീലയുടെ രണ്ടു ടീം അംഗങ്ങൾ ബംഗളുരുവിൽ ഓൺലൈനിലും ഉണ്ടായിരുന്നു. രാത്രി എട്ടു മണിയോടെയാണ് പോലീസ് വിവരം അറിഞ്ഞത്.

രസീലയുടെ മാനേജർ പലതവണ രസീലയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ സാധിച്ചില്ല. രസീല ഫോൺ എടുക്കാതായതോടെ മാനേജർ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് രസീലയെ പോയി നോക്കാൻ ആവശ്യപ്പെട്ടു. സെക്യൂരിറ്റി ജീവനക്കാരൻ എത്തുമ്പോൾ ജോലിസ്ഥലത്ത് രസീല ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button