ന്യൂഡല്‍ഹി: തീവണ്ടിയാത്രയില്‍ ഇളവ് ലഭിക്കണമെങ്കിൽ ഇനി മുതൽ ആധാർ കാർഡ് ഹാജരാക്കേണ്ടി വരും. വരുന്ന കേന്ദ്ര ബജറ്റില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് വിദ്യാര്‍ഥികള്‍,. മുതിര്‍ന്ന പൗരന്മാര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, രോഗികള്‍, ഗവേഷകര്‍, കായികതാരങ്ങള്‍ തുടങ്ങി 50 ലേറെ വിഭാഗങ്ങൾക്ക് ട്രെയിൻ യാത്രയിൽ ഇളവ് നൽകുന്നുണ്ട്.
തീരുമാനം നടപ്പിലായാല്‍ യാത്രാ ഇളവ് ദുരുപയോഗം ചെയ്യുന്നത് തടയാനും ഇളവിന്‍റെ ഗുണം ഈ വിഭാഗങ്ങള്‍ക്ക് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയും. നിലവിൽ ഏതാണ്ട് 1600 കോടി രൂപയുടെ ഇളവാണ് ഓരോ വര്‍ഷവും നല്‍കുന്നത്. ഇതില്‍ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാര്‍ക്കാണ് ലഭിക്കുന്നത്.
Post Your Comments