
പത്തനാപുരം: ആനയുടെ പുറത്ത് കേറാൻ പാപ്പാൻ അനുവദിക്കാത്തതിനാൽ ഒരു സംഘം ആളുകൾ ആനയെ ആക്രമിച്ചതായി പരാതി. കാര്യറ ജംങ്‌ഷന് സമീപത്ത് ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് ആനയെ ആക്രമിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുനലൂര്‍ ഗ്രൂപ്പിലെ ഭരണക്കാവ് സബ് ഗ്രൂപ്പിന്റെ അധീനതയിലുള്ള ഉമാദേവി എന്ന ആനയുടെ നേരെയാണ് ആക്രമണം ഉണ്ടായത്.
പുനലൂരില്‍ നിന്നും അടൂരിലേക്ക് കൊണ്ടുപോകവെ കാര്യറ ജംഗ്‌ഷനില്‍ വച്ച് ഒരു സംഘം പാപ്പാനെ തടഞ്ഞു നിർത്തുകയും പിന്നീട് ആന പുറത്ത് കയറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രാത്രി ആയതിനാൽ പറ്റില്ലെന്ന് പാപ്പാൻ അറിയിച്ചതോടെ സംഘം മടങ്ങിപ്പോകുകയും തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ പിന്‍തുടര്‍ന്നെത്തിയ ശേഷം ആനയെ മർദിക്കുകയുമായിരുന്നു. ശബ്‌ദംകേട്ട് പാപ്പാന്‍മാര്‍ എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പര്‍ ഉള്‍പ്പെടുത്തി പരാതി നല്‍കാന്‍ തയ്യാറെടുക്കുകയാണ് അധികൃതര്‍.
Post Your Comments