ന്യൂഡല്‍ഹി • പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള നോട്ട് അസാധുവായി പ്രഖ്യാപിക്കുന്നതിന് ഏകദേശം ഒരുമാസം മുന്‍പ് ദേശീയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ പണം കൈവശമുള്ള പാര്‍ട്ടി സിപിഎം ആയിരുന്നു – 3.54 കോടി രൂപ.
തിരഞ്ഞെടുപ്പു കമ്മിഷന് മുന്‍പാകെ പാര്‍ട്ടികള്‍ കൈവശമുള്ള പണത്തിന്റെയും സ്വത്തുക്കളുടെയും വിവരങ്ങള്‍ പ്രഖ്യാപിച്ചതു വിശകലനം ചെയ്തു കോമണ്‍വെല്‍ത്ത് മനുഷ്യാവകാശ സംഘടനയിലെ വെങ്കടേഷ് നായക് അറിയിച്ചതാണ് ഈ വിവരം.
ബിഎസ്പി 26.59 ലക്ഷവും സിപിഐ 88,468 രൂപയും പണമായി കൈവശമുണ്ടെന്നു കമ്മിഷനെ അറിയിച്ചു. ഇതേസമയം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും പണത്തിന്റെ കണക്കു ലഭ്യമായിട്ടില്ല.
Post Your Comments