തിരുവനന്തപുരം: ദിവസവും ഒട്ടേറെ പീഡനക്കേസുകള്‍ കേരളത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലൈംഗിക പീഡനകേസുകള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനങ്ങളൊന്നുമില്ല എന്നതാണ് വാസ്തവം. എന്നാല്‍, ഇതിനൊക്കെ പരിഹാരവുമായി സേഫ് കിറ്റ് സംവിധാനം എത്തുകയാണ്. ആശുപത്രിയിലെത്തുന്ന പല പീഡനകേസുകളും തെളിയിക്കപ്പെടാതെ പോകുന്നുണ്ട്. ഡോക്ടര്‍മാര്‍ തന്നെ ഇതിന് ഒത്താശ ചെയ്യുന്നു.
ഇത്തരം നീചപ്രവൃത്തിളെ ഇല്ലാതാക്കാന്‍ കൂടിയാണ് പുതിയ സംവിധാനം എത്തുന്നത്. ഫോറന്‍സിക് തെളിവുകള്‍ ശരിയായ രീതിയില്‍ തന്നെ ഇനി റിപ്പോര്‍ട്ട് ചെയ്യപ്പെടും. ദി നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍(NHM) ആണ് സേഫ് കിറ്റ് എന്ന സംവിധാനം അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംവിധാനം എത്തുന്നത്. ഡോക്ടര്‍മാര്‍ക്ക് 13 സാമ്പിളുകള്‍ ശേഖരിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത് ഒരു ബോക്‌സില്‍ ശേഖരിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യാം. ചൊവ്വാഴ്ച ഈ പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറുന്നതാണ്.
ഇത്തരത്തില്‍ തെളിവുകള്‍ ശേഖരിക്കുന്നതിലൂടെ കുറ്റവാളികള്‍ക്ക് പെട്ടെന്ന് ശിക്ഷ നല്‍കാന്‍ സഹായകമാകും. കേസ് പെട്ടെന്ന് പൂര്‍ത്തിയാക്കാനും സഹായിക്കും. സംസ്ഥാനത്തെ എല്ലാ ഗൈനക്കോളജിസ്റ്റുകള്‍ക്കും സേഫ് കിറ്റിനെക്കുറിച്ച് പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. പുതിയ പദ്ധതി മാര്‍ച്ചോടെ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറയുന്നു.
Post Your Comments