ജിമെയിലിൽ നിന്നും ജാവ വിട വാങ്ങുന്നു. ജാവസ്ക്രിപ്റ്റ് അറ്റാച്ച്‌മെന്റുകളിലൂടെ മലിഷ്യസ് ആക്രമങ്ങൾ ഉണ്ടാവുന്നു എന്ന കാരണത്താലാണ് ഗൂഗിളില്‍ നിന്നും ജാവസ്ക്രിപ്റ്റിനെ പടികടത്തുന്നതെന്നാണ് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റില്‍ നിന്നും ലഭിക്കുന്ന വിവരം. ഫെബ്രുവരി പതിമൂന്നോടു കൂടി ഗൂഗിള്‍ ജാവാസ്‌ക്രിപ്റ്റ് അറ്റാച്ച്‌മെന്റുകള്‍ ജിമെയിലിൽ നിന്നും ബ്ലോക്ക് ചെയ്യും.
.js ഫയലുകള്‍ക്ക് പുറമെ .exe, .msc, .bat എന്നിങ്ങനെയുള്ള എക്സ്റ്റന്‍ഷനുള്ള ഫയലുകള്‍ ജിമെയില്‍ ഇപ്പോഴേ ബ്ലോക്ക് ചെയുന്നുണ്ട് പതിമൂന്നാം തീയതി മുതല്‍ ഇങ്ങനെയുള്ള ഫയലുകള്‍ ജിമെയിലില്‍ അയക്കാനാവില്ല..
അതിനാൽ ഈ ഫയലുകൾ അയക്കാൻ ശ്രമിക്കുന്നവർക്ക് ‘There are a number of reasons why you may see the ‘This message was blocked because its content presents a potential security issue’ error in Gmail. Gmail blocks messages that may spread viruses like messages that include executables files or certain links.‘ എന്ന മുന്നറിയിപ്പ് സ്‌ക്രീനില്‍ കാണാൻ സാധിക്കും.
ഇത്തരം ഫയലുകൾ ജിമെയിലിൽ അയക്കുവാൻ സാധിച്ചില്ലെങ്കിലും ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ക്ലൗഡ് സ്റ്റോറേജ് എന്നിവയുടെ സേവനം പ്രയോജനപ്പെടുത്താം. കൂടാതെ മലിഷ്യസ് മാക്രോസ് ആവാന്‍ സാധ്യതയുള്ളതിനാൽ തങ്ങളുടെ .gz, .bz2, .zip, .tgz ടൈപ്പിലുള്ള അറ്റാച്ച്‌മെന്റുകള്‍ ഉപയോഗിക്കാനോ, പാസ്‌വേര്‍ഡ് ഉപയോഗിക്കുന്ന തരം ഫയലുകളോ ആർക്കെയ്‌വുകളോ തുറന്നു കാണുവാനോ ഗൂഗിള്‍ അനുവാദം നല്‍കുന്നില്ല.
കൂടുതല്‍ മാല്‍വെയറുകളും പ്രചരിക്കുന്നത് .js ഫയലുകളുടെ രൂപത്തിലാണ് . ഇത്തരത്തിലുള്ള ഫയലുകള്‍ ഉപയോഗിച്ച് ഒരു കംപ്യൂട്ടറിലെ ഡേറ്റ മുഴുവനും ചോര്‍ത്തിയെടുക്കാന്‍ ഹാക്കര്‍മാര സഹായിക്കുമെന്നാണ് ഗൂഗിളിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നടപടിക്ക് ഗൂഗിള്‍ ഒരുങ്ങുന്നത്.
Post Your Comments