പാലക്കാട്: ലക്കിടി ജവഹർലാൽ കോളേജിലെ ഡയറക്ടർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനി.കോളേജ് ഡയറക്ടർ ഉൾപ്പെടെയുള്ള അധ്യാപകർ തന്നോട് ലൈംഗീക ചുവയോടു കൂടി സംസാരിച്ചെന്നാണ് ആരോപണം.പി ടി എ യോഗത്തിലാണ് കുട്ടി ആരോപണം ഉന്നയിച്ചത്. ക്ലാസിൽ പുരുഷ സുഹൃത്തുമായി ജന്മദിനത്തിന് ചോക്ലേറ്റ് വിതരണം നടത്തിയതിനായിരുന്നു ശാസന.സുഹൃത്തിന്റെ അമ്മയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും ഒരു പുരുഷൻ ശരീരത്തിൽ സ്പർശിച്ചാൽ എന്തെങ്കിലും തോന്നുമോ എന്നുമൊക്കെ ചോദിച്ചെന്നും ആറു പുരുഷന്മാർ അടങ്ങുന്ന അധ്യാപകരും തന്റെ ചുറ്റും ചോദ്യം ചെയ്യാൻ ഉണ്ടായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്.
ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് സഹോദരനാണെന്ന് പറഞ്ഞിട്ടും യാതൊരു ആനുകൂല്യവും ഉണ്ടായില്ലെന്ന് കുട്ടി വെളിപ്പെടുത്തി.പബ്ലിസിറ്റിക്ക് വേണ്ടിയാണ് താനും സുഹൃത്തും ക്ലാസില്‍ ചോക്ലേറ്റ് വിതരണം ചെയ്തതെന്ന് കോളജ് അധികൃതര്‍ ആരോപിച്ചതായി പെണ്‍കുട്ടി പറഞ്ഞു.അച്ചടക്കനടപടി എന്ന നിലയില്‍ തനിക്കൊപ്പം ചോക്ലേറ്റ് വിതരണം ചെയ്ത ആണ്‍കുട്ടിക്ക് സസ്പെന്‍ഷൻ നല്‍കി. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എത്തുന്ന ഷോമാന്‍മാരെ പറ്റി പരാതിപ്പെട്ടിട്ടും രക്ഷയില്ല. ഇന്നലെയാണ് ലക്കിടി നെഹ്റു കോളജില്‍ വിദ്യാര്‍ത്ഥികളുടേയും രക്ഷകര്‍ത്താക്കളുടേയും യോഗം വിളിച്ചുചേര്‍ത്തത്.
എന്നാല്‍, രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കോളജിനെതിരെ ഉന്നയിച്ച പരാതിയില്‍ കൃത്യമായ മറുപടി നല്‍കാന്‍ അധികൃതർ തയ്യാറായില്ല. ഒരോ വിദ്യാര്‍ത്ഥിയുടേയും രക്ഷിതാവിനെ തനിച്ചിരുത്തി വിഷയങ്ങള്‍ സംസാരിക്കാന്‍ പ്രിന്‍സിപ്പല്‍ ശ്രമിച്ചെങ്കിലും അത് പ്രതിഷേധം മൂലം നടന്നില്ല.ദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉന്നയിച്ച പ്രശ്നങ്ങള്‍ മാനേജ്മെന്റിനെ അറിയാക്കാമെന്ന് പറഞ്ഞ് പ്രിന്‍സിപ്പലും അധ്യാപകരും യോഗം അവസാനിപ്പിച്ചു.
video courtesy : kairali people TV.
Post Your Comments