SportsTennis

കലാശ പോരാട്ടം : ഫെഡറര്‍-നദാല്‍ നേര്‍ക്ക് നേര്‍

മെൽബൺ : ഓസ്ട്രേലിയന്‍ ഓപ്പൺ സിംഗിൾസ് ഫൈനലിൽ ചാമ്പ്യനെ ഇന്നറിയാം. ഏവരും പ്രതീക്ഷിച്ചിരുന്ന ഫെഡറര്‍-നദാല്‍ എന്ന സ്വപ്ന ഫൈനലായിരിക്കും കളിക്കളത്തിൽ അരങ്ങേറുക. രണ്ടാം സെമിയില്‍ ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-3, 5-7, 7-6, 6-7, 6-4 എന്ന സ്കോർ കരസ്ഥമാക്കിയാണ് നദാൽ പരാജയപ്പെടുത്തിയത്.

17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള ഫെഡറര്‍ക്ക് നദാലിനെതിരെ അത്ര മികച്ച റെക്കോര്‍ഡല്ല ഉള്ളത്.  2011ലെ ഫ്രഞ്ച് ഓപ്പണിലായിരുന്നു അവസാനമായി ഒരു ഗ്രാന്‍സ്ലാം ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയത്. നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ നദാല്‍ അന്ന് കിരീടം നേടി. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ 23 തവണ നദാല്‍ ജയിച്ചപ്പോള്‍ 11 തവണ മാത്രമാണ് ഫെഡറര്‍ക്ക് ജയം നേടാനായത്. എന്തായാലും ഇത്തവണത്തെ ചാമ്പ്യൻ ആരാണെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ടെന്നീസ് പ്രേമികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button