NewsIndia

രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കും: സഖ്യം ശക്തിപ്പെടുത്തി രാഹുല്‍-അഖിലേഷ് സംയുക്ത പ്രഖ്യാപനം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്നോടിയായി അഖിലേഷ് യാദവിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിൽ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് മറുപടി നല്‍കുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യമുണ്ടാക്കിയത് ഗംഗാ-യമുനാ സംഗമം പോലെയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തെരഞ്ഞെടുപ്പിലെ സഖ്യപ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും ഒരുമിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 298 സീറ്റില്‍ എസ്പിയും 105 സീറ്റില്‍ കോണ്‍ഗ്രമാണ് മത്സരിക്കുന്നത്. അതേസമയം മുഖ്യമന്ത്രി എന്ന നിലയില്‍ അഖിലേഷിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button