ആലപ്പുഴ•അവിഹിത ബന്ധം വീട്ടുകരറിഞ്ഞതിനെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പ്രവാസി യുവാവിന്റെ ഭാര്യയും ഒരു കുട്ടിയുടെ മാതാവുമായ കായംകുളം മാവേലിക്കര ചെരുവില്‍ രഞ്ജിത (26) ആണ് മരിച്ചത്. ആത്മഹത്യ ശ്രമത്തെത്തുടര്‍ന്ന് ആശുപത്രിയിലായ കാമുകന്റെ നില അതീവഗുരുതരമായി തുടരുകയാണ്. ഓട്ടോഡ്രൈവറായ പള്ളിക്കുന്ന് സ്വദേശി സജുവാണ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇയാള്‍ക്ക് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്.
മുറപ്പെണ്ണും മുറച്ചെറുക്കനുമായ രണ്ജിതയും സജുവും ചെറുപ്പത്തിലേ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഇവരുടെ പ്രണയം സഫലമായില്ല. പിന്നീട് ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വിവാഹ ശേഷവും പ്രണയബന്ധം തുടര്‍ന്നു. ഇത് വീട്ടുകാര്‍ അറിഞ്ഞതിലുള്ള നാണക്കേട് മൂലമാണ് ഇരുവരും ഒരുമിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.
ശനിയാഴ്ച വാഗമണ്ണിന്റെ മൊട്ടക്കുന്നില്‍ വച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മരിക്കാന്‍ ഉറപ്പിച്ചെത്തിയ ഇരുവരും അവിടെ മണിക്കൂറുകളോളം ചെലവഴിച്ചതിന് ശേഷം കൈയ്യില്‍ കരുതിയിരുന്ന വിഷം കഴിക്കുകയായിരുന്നു. അവശ നിലയില്‍ ഇവരെ കണ്ട വിനോദ സഞ്ചാരികളാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇരുവരേയും ഇരാറ്റുപെട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില വഷളായതിനെത്തുടര്‍ന്ന് ഇരുവരേയും കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചയോടെ യുവതി മരിക്കുകയായിരുന്നു.
Post Your Comments