KeralaNews

ലോ അക്കാദമി: പ്രശ്‌ന പരിഹാരത്തിനു സി.പി.എം ശ്രമം തുടങ്ങി

തിരുവനന്തപുരം: ലോ അക്കാദമി സമരം ഒത്തുതീര്‍പ്പാക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം ശ്രമം തുടങ്ങി. ലോ അക്കാദമി ഡയറക്ടര്‍ എന്‍. നാരായണന്‍ നായരെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി. നാരായണന്‍ നായരുടെ സഹോദരനും മുന്‍ എംഎല്‍എയുമായ കോലിയക്കോട് കൃഷ്ണന്‍ നായരും എകെജി സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു.

സി.പി.എമ്മിന്റെ നിലപാടാണ് തന്റെയും നിലപാടെന്നായിരുന്നു കോലിയക്കോട് കൃഷ്ണന്‍നായരുടെ പ്രതികരണം. അതേസമയം നാരായണന്‍ നായരുടെ മകളായ ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മിനായരോട് തത്കാലത്തേക്ക് പദവിയില്‍നിന്നും മാറി നില്‍ക്കാന്‍ സി.പി.എം നിര്‍ദേശിക്കുമെന്നാണ് സൂചന. ലക്ഷ്മിനായരെ മാറ്റിനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ സമരം തുടരുന്ന സാഹചര്യത്തില്‍ സി.പി.എമ്മിനു കര്‍ശന നിലപാട് എടുക്കേണ്ടിവരും.

അതേസമയം സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ മറ്റൊരു ഇടതുവിദ്യാര്‍ഥി സംഘടനയായ എ.ഐ.എസ്.എഫ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ എ.ഐ.എസ്.എഫിന്റെ സമരം സി.പി.ഐ ഏറ്റെടുക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button