
കുവൈത്ത് സിറ്റി•കുവൈത്തില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാര്‍ മരിച്ചു. ചെങ്ങന്നൂര്‍ കോട്ട, കാരക്കാട് ദാനംപടിക്കല്‍ സിബി (42), ആന്ധ്രപ്രദേശ് സ്വദേശി ചന്ദ്ര (45) എന്നിവരാണ് മരിച്ചത്. അഞ്ച്പേര്‍ക്ക് പരിക്കേറ്റു.
റൗദത്താന്‍ കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.അഹ്മദിയില്‍ റോഡ് നമ്പര്‍ 40 ലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനത്തിന് പുറകില്‍ സ്വദേശി ഓടിച്ചിരുന്ന റേഞ്ച് റോവര്‍ വാഹനം ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
11 വര്‍ഷമായി കുവൈത്തിലുള്ള സിബിയ്ക്ക് നാട്ടില്‍ ഭാര്യയും ഏഴും, 12 ഉം വയസ്സുള്ള രണ്ടു മക്കളുമുണ്ട്.
Post Your Comments