കൊച്ചി: വേദിയില്‍വെച്ച് കുഴഞ്ഞ് വീണു മരിച്ച ഭരതനാട്യ കലാകാരന് നാട് വിട നല്കി. വടക്കന്‍പറവൂര്‍ സ്വദേശി ഓമനക്കുട്ടനാണ് മരിച്ചത്. പറവൂര്‍ കട്ടത്തുരുത്ത് നമ്പ്യത്ത് ക്ഷേത്രത്തില്‍ ഗുരു ശിവന് മല്യങ്കരയ്ക്കൊപ്പം ഭരതനാട്യം അവതരിപ്പിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. നൃത്തം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ഓമനക്കുട്ടന് അവശനായി വേദിയിലേക്ക് വീഴുകയായിരുന്നു. ഉടനെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നര്‍ത്തകനും നൃത്താദ്ധ്യാപകനുമായി കാല്നൂറ്റാണ്ടിയ കലാരംഗത്ത് നിറഞ്ഞു നിന്ന ഓമനക്കുട്ടന് നാനൂറോളം വേദികളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്.
Post Your Comments