ഫരീദ്‌കോട്ട്;ഛണ്ഡിഗഡ്: പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത്, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ബിജെപി അധികാരത്തിലെത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പഞ്ചാബിലെ മാല്‍വയില്‍ ബി ജെ പി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ തകര്‍ക്കാനായി തക്കം പാര്‍ത്തിരിക്കുന്ന പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമാണ് പഞ്ചാബ്. അവിടെ ദുർബലരായ സർക്കാർ വന്നാൽ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്ഥാന്റെ ഭീഷണി ചെറുക്കാനാകില്ല.
ഇന്ത്യയുടെ സുരക്ഷ ആണ് ഓരോരുത്തരും നോക്കേണ്ടത്.സംസ്ഥാനത്തെ യുവാക്കളെ ഭീകരരായും ലഹരിമരുന്നിന്റെ അടിമകളായും കോണ്‍ഗ്രസ് ചിത്രീകരിക്കുന്നു,ഡല്‍ഹിയില്‍ അധികാരമേറ്റ സർക്കാർ അവര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടോയെന്ന് ജനങ്ങൾ തന്നെ ചോദ്യം ചെയ്യേണ്ടതാണ്.അണ്ണാ ഹസാരയോട് നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ക്ക്, എങ്ങിനെ പഞ്ചാബിലെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാനാകുമെന്നുംമോദി ചോദിച്ചു.
പുറത്തുനിന്നുള്ളവരുടെ ഭരണം ഉണ്ടായാല്‍ അവര്‍ അധികാരത്തിന്റെ സുഖസുഷുപ്തിയിലാണ്ടുപോകും. അതുകൊണ്ടു അകാലി ദൾ ബിജെപി സഖ്യത്തെ വീണ്ടും അധികാരത്തിലെത്തിക്കണമെന്നു മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ആര്‍ഭാട ജീവിതം നയിക്കുന്നവരുടെയും ഭരണമായാൽ രാജ്യ സുരക്ഷയെ അത് ബാധിക്കാനിടവരും എന്നും ജനങ്ങള്‍ പാര്‍ട്ടിനോക്കി വോട്ട് ചെയ്യരുതെന്നും തങ്ങളുടെ താല്പര്യം സംരക്ഷിക്കാന്‍ കഴിയുന്നവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയാണു വേണ്ടതെന്നും മോദി പറഞ്ഞു.
Post Your Comments