Life Style

പത്ത് പൈസ കൈയ്യിലില്ല, എന്നാലും നിങ്ങള്‍ക്ക് ബിസിനസ്സ് തുടങ്ങാം എങ്ങിനെയെന്നല്ലേ 

പണം കയ്യില്‍ വന്നതിനു ശേഷം ബിസിനസ്സ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നവരാണ് നമ്മളില്‍ ഭൂരി ഭാഗവും, പണം കൈയ്യിലില്ലാത്തതുകൊണ്ട് പലരും ബിസിനസ്സ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല. എന്നാല്‍ പണച്ചിലവില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ബിസിനസുകള്‍. പണം കൈയ്യിലില്ലാത്തതുകൊണ്ട് പലരും ബിസിനസ്സ് ആരംഭിക്കുന്നതിനെപ്പറ്റി ചിന്തിക്കാറില്ല.
പണച്ചിലവില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന ബിസിനസുകള്‍ ഉണ്ട്. കാര്യങ്ങളെപ്പറ്റി നല്ല അറിവും വിജയിക്കാം എന്നുള്ള ആത്മവിശ്വാസവും മാത്രം മതി ഈ ബിസിനസുകളില്‍ നിങ്ങള്‍ക്ക് ശോഭിക്കാം. അത്തരത്തിലുള്ള ചില ബിസിനസ്സുകള്‍ ഇതാ ..
ബ്യൂട്ടീഷന്‍
 ഇന്നത്തെക്കാലത്ത് ബ്യൂട്ടീഷന്‍മാര്‍ ക്ലയിന്റ്‌സിന്റെ വീടുകളില്‍ നേരിട്ടെത്തിയാണ് സേവനങ്ങള്‍ നല്‍കുന്നത്. ബ്യൂട്ടീഷന്‍ ജോലി അറിയുന്നവര്‍ക്ക് പണച്ചിലവില്ലാതെ നല്ല വരുമാനം നേടാന്‍ ഇത് മികച്ച ഒരു മാര്‍ഗമാണ്.
 ബേബി സിറ്റിംഗ്
പെട്ടന്നുണ്ടാവുന്ന നഗരവല്‍ക്കരണം ബേബിസിറ്റിംഗ് ബിസിനസില്‍ വന്‍ കുതിപ്പാണുണ്ടാക്കിയത്. നല്ല രീതിയില്‍ നോക്കാന്‍ കഴിയുമെങ്കില്‍ എളുപ്പം പണമുണ്ടാക്കാനാവുന്ന വഴിയാണിത്.
 ടിഫിന്‍ സര്‍വ്വീസ്
പാചകം ചെയ്യാന്‍ നിങ്ങള്‍ വിദഗ്ദനാണെങ്കില്‍ ടിഫിന്‍ സര്‍വീസ് പരീക്ഷിക്കാം. ഇന്ന് ഒട്ടുമിക്ക ആള്‍ക്കാരും വീട്ടിലുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്. വീട്ടില്‍ നിന്ന് ചെയ്യാവുന്നതിനാല്‍ മൂലധനത്തിന്റെ ആവശ്യവുമില്ല.
പെറ്റ് കെയര്‍
വളര്‍ത്തുമൃഗങ്ങളെ ഇഷ്ടപ്പെടുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ ഒരു പെറ്റ് കെയറിന് സാധ്യതകള്‍ ഏറെയുണ്ട്. സ്വന്തമായി സ്ഥലമുണ്ടെങ്കില്‍ പൂജ്യം പൈസ നിക്ഷേപിച്ചാല്‍ മതി ഈ ബിസിനസിന്.
 ട്യൂഷന്‍
നിങ്ങള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പണമുണ്ടാക്കാന്‍ മികച്ച മാര്‍ഗമാണ് ട്യൂഷന്‍. വിഷയങ്ങളില്‍ അവഗാഹം വേണമെന്നു മാത്രം.
 ഡാന്‍സും എയറോബിക്‌സും
ഡാന്‍സറാണെങ്കില്‍ പഴയ കഴിവുകളെല്ലാം ഒന്നു പൊടിതട്ടിയെടുത്ത് നിങ്ങള്‍ക്ക് സമ്പാദിക്കാനാവും.
ഫ്രീലാന്‍സര്‍
എഴുതാനോ വരക്കാനോ ഡിസൈനിംഗോ അറിയുമെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാം. വിദേശ രാജ്യങ്ങളില്‍ നിന്നുവരെ വളരെയധികം ഓഫറുകള്‍ ലഭിക്കുന്ന പരിപാടിയാണിത്.
പാചക ക്ലാസുകള്‍
 പാചകത്തില്‍ വിദഗ്ദയാണോ നിങ്ങള്‍ എളുപ്പം പണമുണ്ടാക്കാന്‍ ഈ കഴിവ് ഉപയോഗപ്പെടുത്താം. നിങ്ങളുടെ ഒഴിവ് സമയത്തുമാത്രം ജോലി ചെയ്താല്‍ നല്ല വരുമാനമുണ്ടാക്കാനാവും. മുതല്‍മുടക്ക് വളരെ തുച്ഛമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button