മസ്ക്കറ്റ്: ഒമാനിലെ ആരോഗ്യ മേഖലയില്‍ ഈ വര്‍ഷം നിരവധി വികസനങ്ങൾ ഉണ്ടാകുമെന്ന് സൂചന. സ്വകാര്യ മേഖലയില്‍ കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങള്‍ രാജ്യത്തു വരുന്നത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. അതേസമയം എല്ലാ സ്വകാര്യ ആശുപത്രികളിലും സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു.
ഒമാനിലെ ആരോഗ്യ മേഖലയില്‍ സ്വദേശികളും ഒപ്പം വിദേശ നിക്ഷേപകരും കൂടുതല്‍ തുക ചെലവഴിക്കാന്‍ തുടങ്ങിയതും സ്വകാര്യ ആശുപത്രികള്‍ വര്‍ധിച്ച് വരുന്നതും ആരോഗ്യ രംഗത്ത് പ്രതീക്ഷ നൽകുന്നു. കൂടാതെ പ്രമുഖ അന്താരാഷട്ര ആരോഗ്യ സ്ഥാപനങ്ങള്‍ ഈ വര്‍ഷം പുതിയ ശാഖകള്‍ ഒമാനില്‍ ആരംഭിക്കുവാന്‍ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments