എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിന് എയര്‍ടെല്ലില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റിയെ ജിയോ സമീപിച്ചു. സൗജന്യമെന്ന് പറഞ്ഞ് എയര്‍ടെല്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകളൊന്നും യഥാര്‍ത്ഥത്തില്‍ ഫ്രീ അല്ലെന്നാണ് ജിയോ വാദിക്കുന്നത്.
സൗജന്യ ലോക്കല്‍/എസ്.ടി.ഡി കോളുകള്‍ക്കായി 345 രൂപയുടെ സ്പെഷ്യല്‍ താരിഫ് വൗച്ചറാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിദിനം 300 മിനിറ്റുകളോ അല്ലെങ്കില്‍ പ്രതിവാരം 1200 മിനിറ്റുകളോ എന്ന പരിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷമുള്ള കോളുകള്‍ക്ക് 30 പൈസ വീതം ഈടാക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ ഈ പരസ്യം തട്ടിപ്പാണെന്ന് ജിയോ വാദിക്കുന്നു. കൂടാതെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് സൗജന്യമെന്ന പേരില്‍ 345 രൂപയുടെ വൗച്ചര്‍ റീച്ചാര്‍ജ്ജ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. അതിനാൽ ഈ ഓഫറുകൾ തട്ടിപ്പാണെന്നും എയർടെല്ലിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ജിയോ നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments