ഗാന്ധിനഗര്‍: അഞ്ച് കോടി രൂപയുടെ സ്വര്‍ണ്ണ ബിസ്കറ്റുകള്‍ വാങ്ങി പണം അടയ്ക്കാതെ തട്ടിപ്പു നടത്തിയതിന് മത പ്രഭാഷകയെ പോലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തിലെ ബനസംഗാത ജില്ലയിലാണ് സംഭവം. ഇവരുടെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണ്ണക്കട്ടികളും 1.2 കോടി രൂപയുടെ പുതിയ 2000 രൂപയുടെ നോട്ടുകളും വീട്ടിൽ നിന്ന് കണ്ടെടുത്തു. കൂടാതെ രണ്ട് ഡസനിലേറെ മദ്യക്കുപ്പികളും ഇവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സമ്പൂർണ്ണ മദ്യ നിരോധനം നടത്തിയ ഗുജറാത്തിൽ ഇതും കുറ്റകരമാണ്.
ഒരു ക്ഷേത്ര ട്രസ്റ്റിന്റെ മേധാവിയായ സാധ്വി ജയശ്രീ ഗിരിയാണ് അറസ്റ്റിലായത്. സംഭവത്തിൽ ഇവരെ കൂടാതെ മൂന്നു പേര് കൂടി അറസ്റ്റിലായിട്ടുണ്ട്. നോട്ടു ക്ഷാമത്തിൽ പൊതുവേദിയില്‍ പാട്ടുപാടിയ ഗായകര്‍ക്ക് നേരെ 2000 രൂപയുടെ നോട്ടുകള്‍ വിതറുന്ന ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ വിവാദങ്ങൾക്കു വഴി വെച്ചിരുന്നു. നിരന്തരം ആവശ്യപ്പെട്ടിട്ടും ഇവർ പണം അടയ്ക്കാൻ തയ്യാറാവാത്തതിനെ തുടർന്നാണ് കടയുടമ പോലീസിൽ പരാതി നൽകിയത്.
Post Your Comments