ന്യൂഡൽഹി: സൈനികർക്ക് തങ്ങളുടെ പരാതികൾ ഇനി വാട്സ്ആപ്പ് വഴി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ അറിയിക്കാം. ഇതിനായി കരസേന വാട്സാപ്പ് സംവിധാനം ഏര്‍പ്പെടുത്തി. പരാതികൾ +91 9643300008 എന്ന നമ്പറിലേക്കാണ് അയക്കേണ്ടത്. സമൂഹമാധ്യമങ്ങള്‍ വഴി പരാതികൾ വെളിപ്പെടുത്തുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി.
അടുത്തിടെ ഏതാനം ജവാന്മാർ തങ്ങളുടെ പരാതികള്‍ സമൂഹമാധ്യമങ്ങള്‍വഴി പരസ്യമാക്കിയിരിന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.സൈനികരുടെ പരാതി പരിഹരിക്കാന്‍ കരസേനയില്‍ നിലവില്‍ ഒരു സംവിധാനമുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്തിയിട്ടും നീതി കിട്ടുന്നില്ല എന്ന പരാതിയുള്ളവര്‍ക്ക് കരസേനാമേധാവിയെ 9643300008 എന്ന നമ്പറിലൂടെ നേരിട്ട് വാട്സാപ്പിലൂടെ പരാതി അറിയിക്കാം.
Post Your Comments