KeralaNews

പുലിമുരുഗനെ അനുകരിച്ചു; ഏഴു വയസുകാരന് ദാരുണാന്ത്യം

പൂച്ചാക്കല്‍: പുലിമുരുഗനെ അനുകരിച്ച ഏഴ് വയസുകാരന് ദാരുണാന്ത്യം. വെട്ടിയിട്ട തെങ്ങിന്‍തടിയില്‍ പുലിമുരുകന്‍ അനുകരിക്കവേ അബദ്ധത്തില്‍ തെങ്ങിന്‍തടി ദേഹത്തു വീഴുകയായിരുന്നു. തൈക്കാട്ടുശ്ശേരി മണിയാതൃക്കല്‍ ഉള്ളാടത്തറ മോനിച്ചന്റേയും മേഴ്‌സിയുടേയും മകന്‍ ആല്‍വിനാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കുളക്കടവിലാണ് തലപ്പ് നഷ്ടപ്പെട്ട തെങ്ങ് വെട്ടിയിട്ടിരുന്നത്. ആല്‍വിന്‍ തെങ്ങിന്‍ തടിയില്‍ പുലിമുരുകനെ അനുകരിച്ച് കളിക്കുന്നതിനിടെ തെങ്ങ് ദേഹത്ത് തെന്നി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്.

കരച്ചില്‍കേട്ട് സമീപവാസികള്‍ ഓടിയെത്തുകയും ഉടൻ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൈക്കാട്ടുശേരി സെന്റ് മേരീസ് ഓഫ് ലവൂക്ക സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവം നടക്കുമ്പോള്‍ തൈക്കാട്ടുശേരിയിലെ വ്യാപാരിയായ മോനിച്ചനും നഴ്‌സായ മേഴ്‌സിയും ജോലിസ്ഥലത്തായിരുന്നു. ഇവരുടെ ഏക മകനാണ്. സംസ്‌കാരം ശനിയാഴ്ച്ച രാവിലെ 9.30ന് തൈക്കാട്ടുശേരി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button