NewsIndia

എ.ടി.എം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ്

ന്യൂഡൽഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് എടിഎം ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ വീണ്ടും ഇളവ് ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ആഴ്ചയില്‍ ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന പരമാവധി തുകയായ 24,000 രൂപ എടിഎമ്മുകളില്‍ നിന്ന് ഒറ്റ തവണ തന്നെ പിന്‍വലിനാകും.
നിലവില്‍ എടിഎമ്മുകളില്‍ നിന്ന് ഒരു ദിവസം പരമാവധി 10,000 രൂപയും ആഴ്ചയില്‍ 24,000 രൂപയുമാണ് പിന്‍വലിക്കാനാവുക. നിയന്ത്രണത്തില്‍ വീണ്ടും ഇളവ് വരുന്നതോടെ ആഴ്ചയില്‍ പിന്‍വലിക്കാവുന്ന 24,000 രൂപ ഒറ്റ തവണ തന്നെ എടിഎം വഴി പിൻവലിക്കാൻ കഴിയുന്നതാണ്.

രണ്ടാഴ്ചക്കുള്ളില്‍ ഇത് നിലവില്‍ വന്നേക്കും. അതേ സമയം ആഴ്ചയില്‍ പിന്‍ലിക്കാവുന്ന പരമാവധി തുക ഫെബ്രുവരി അവസാനം വരെ വര്‍ധിപ്പിക്കില്ലെന്നാണ് സൂചന.കള്ളപ്പണം തടയുന്നതിനായി നവംബര്‍ എട്ടിനാണ് സര്‍ക്കാര്‍ 1000, 500 രൂപാ നോട്ടുകള്‍ പിൻവലിച്ചത്.ഇതേത്തുടർന്നാണ് ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button