കടുത്തുരുത്തി: ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. മക്കള്‍ക്കൊപ്പം റോഡ് മുറിച്ചു കടക്കവെയാണ് അപകടം സംഭവിച്ചത്. കണ്‍മുന്നില്‍ അമ്മയുടെ ദാരുണാന്ത്യം കണ്ട് തളര്‍ന്നു വീണ മക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരിത്തി വടക്കാംചിറയില്‍ വാസന്തിയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പ്രകാശന്‍ വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് രണ്ടു മാസം മുന്‍പാണ് മരിച്ചത്. അമ്മയെയും അച്ഛനെയും മരണം കവര്‍ന്നതോടെ വര്‍ഷയും വിഷ്ണുവും തനിച്ചായി.
വീടിനു മുന്നിൽ വച്ച് തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം സംഭവിച്ചത്. വര്‍ഷയെ ആശുപത്രിയില്‍ കാണിച്ചതിനു ശേഷം ഓട്ടോയില്‍ വന്നിറങ്ങി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചിടുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ വാസന്തിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മയ്ക്ക് അപകടം സംഭവിച്ചതോടെ തളര്‍ന്നു വീണ വര്‍ഷയെയും വിഷ്ണുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് സംസ്‌കാര ചടങ്ങുകള്‍ക്ക് തൊട്ടു മുന്‍പാണ് ഇരുവരെയും വീട്ടിലെത്തിച്ചത്. അപകടത്തിന് കാരണമായ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു യുവാക്കളായിരുന്നു ബൈക്കിലുണ്ടായത്. ഇന്ന് വര്‍ഷയുടെയും വിഷ്ണുവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷം ഇവരെ അറസ്റ്റ് ചെയ്യും.
Post Your Comments