
ന്യൂഡല്‍ഹി: ഇത്തവണയും അതീവ സുരക്ഷയിലാണ് ഡല്‍ഹി. റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ രാജ്യം തയ്യാറെടുക്കുമ്പോള്‍ ഇത്തവണയും ഭീകരാക്രമണ മുന്നറിയിപ്പ്. റിപ്പബ്ലിക്ക് ദിനത്തില്‍ പാക് ഭീകരര്‍ ഭീകരാക്രമണം നടത്താന്‍ ശ്രമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഭീകരര്‍ ഇന്ത്യയിലേക്ക് പ്രവേശിക്കുമെന്നാണ് മുന്നറിയിപ്പ്. എല്ലാ വര്‍ഷവും ഭീകരാക്രമണം ഭീഷണി എത്താറുണ്ട്. ഇത്തവണ സുരക്ഷ വര്‍ധിപ്പിക്കാന്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്പഥിന് രണ്ടര കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ കെട്ടിടങ്ങളും നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. ആയിരത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഡല്‍ഹിയിലെങ്ങും വിന്യസിപ്പിച്ചിട്ടുള്ളത്.
Post Your Comments