ജിദ്ദ: സൗദിയില്‍ അഞ്ചു പേര്‍ക്ക് തടവു ശിക്ഷ. ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണച്ചതിനാണ് അഞ്ചു പേർക്ക് ഏഴു വർഷത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. സൗദി സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ട്വിറ്ററിലൂടെ ഐ.എസിനെ പിന്തുണച്ച് ട്വീറ്റ് ചെയ്തതിനാണ് ഇവരെ ശിക്ഷിക്കുന്നത്.
അല്‍ഖ്വയിദ, ഐ.എസ് എന്നീ ഭീകരസംഘടനകളെ പിന്തുണച്ച കുറ്റത്തോടൊപ്പം ഇവര്‍ക്കെതിരെ രാജ്യത്തെ പൊതു സ്ഥിതി അസ്ഥിരപ്പെടുത്താനുള്ള ശ്രമം നടത്തിയതിനും കുറ്റം ചുമത്തിയിരുന്നു.
പ്രതികളില്‍ നിന്ന് കണ്ടെത്തിയ രണ്ടു കമ്പ്യൂട്ടറുകളില്‍ നിന്ന് വ്യക്തമായ തെളിവുകളും പോലീസ് കണ്ടെത്തി.
Post Your Comments