ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയുമായി വീണ്ടും ജെഡി (യു) നേതാവ് ശരത് യാദവ്. സ്ത്രീയുടെ മാനത്തേക്കാള്‍ പ്രധാനമാണ് തിരഞ്ഞെടുപ്പില്‍ വോട്ടിന്റെ അഭിമാനമെന്ന പ്രസ്താവനയാണ് ഇപ്പോള്‍ വിവാദത്തിലേക്ക് വഴിയൊരുക്കിയത്. വോട്ടെടുപ്പിന്റെ പരിപാവനതയെക്കുറിച്ച് വിശദീകരിക്കവെയാണ് ശരത് യാദവ് പുലിവാലു പിടിച്ചത്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
ബാലറ്റ് പേപ്പര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങളെ പഠിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ മകളുടെ മാനത്തേക്കാള്‍ വിലയാണ് വോട്ട് ചെയ്യുന്നതിന്റെ അഭിമാനം. ഒരു പെണ്‍കുട്ടിയുടെ മാനം നഷ്ടപ്പെട്ടാല്‍, ആ കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും അഭിമാനമാണ് നഷ്ടപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് പണത്തിനായി മറിച്ചുനല്‍കിയാല്‍ രാജ്യത്തിന്റെ അഭിമാനമാണ് നഷ്ടപ്പെടുന്നതെന്ന് ശരത് യാദവ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
Post Your Comments