ലോകം തന്നെ ഉറ്റുനോക്കിയ കൂടികാഴ്ചക്കാണ് ഇന്നലെ ഡൽഹി വിമാനത്താവളം സാക്ഷ്യം വഹിച്ചത്. പ്രോട്ടോക്കോൾ നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷേക്ക് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാനെ സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ ഉള്ള തന്ത്രപരമായ ബന്ധം നിലനിർത്താൻ കരാറിൽ ഒപ്പു വയ്ക്കും. ഇന്ത്യയുടെ അറുപത്തിയെട്ടാമത് റിപ്പബ്ലിക്ക് ദിന ചടങ്ങിൽ അഥിതി ആയി സ്വീകരിക്കപ്പെട്ടതോടെ ഇന്ത്യയിൽ അദ്ദേഹത്തിന്റെ ത്രിദിന സന്ദർശനത്തിന് തുടക്കമാവുകയും ചെയ്തു.
പ്രോട്ടോകോൾ ലംഘിച്ചു അതിഥിയെ സ്വീകരിച്ച മോദിയെ ഗൾഫിലെ പ്രധാന മാധ്യമമായ ഖലീജ് ടൈംസ് പ്രശംസിച്ചു. പരസ്പരം കെട്ടിപിടിച്ചുകൊണ്ടാണ് മോദി അതിഥിയെ സ്വീകരിച്ചത് . ഇന്ത്യയും യു എ ഈ മായുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ ഒരു രംഗം ആയിരുന്നു അത്. അദ്ദേഹത്തോടൊപ്പം അവിടത്തെ ചില പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും ഒപ്പം ഉണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. അന്ന് അദ്ദേഹം അതിൽ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ‘ആഹ്ളാദകരം’ എന്നാണ് ആ സന്ദർശനത്തെ അദ്ദേഹം സൂചിപ്പിച്ചത്. ” അറുപത്തിയെട്ടാമത്തെ റിപ്പബ്ലിക്ക് ദിനത്തിൽ പങ്കെടുക്കാൻ ക്ഷണം നൽകിയ ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ഈ അവസരത്തിൽ നന്ദി അറിയുക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇന്ത്യൻ ജനതയോടൊപ്പം ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന് അദ്ദേഹം അറിയിച്ചു .” ഇന്ത്യ – യു എ ഈ ബന്ധങ്ങളെ കുറിച്ചുള്ള ചരിത്ര നിമിഷങ്ങൾ അദ്ദേഹം പങ്കുവെച്ചു. ഇരുപത്തിയാറിന് നടക്കുന്ന ചടങ്ങിൽ യു.എ.ഇയിൽ നിന്നുള്ള സൈനിക വിഭാങ്ങൾ പരേഡ് നടത്തും.
Post Your Comments