മൈക്കിൾ ജാക്സൻറെ മരണത്തിൽ വിവാദ വെളിപ്പെടുത്തലുമായി മകൾ പാരിസ് ജാക്സൺ.പിതാവ് കൊലചെയ്യപ്പെട്ടതാണെന്നാണ് വിശ്വസിക്കുന്നതെന്ന് പാരിസ് പറയുന്നു.ഡോക്ടറായിരുന്ന കോൺറാഡ് മറേ അധികമരുന്നുകളാണ് പിതാവിന് നൽകിയിരുന്നത്. പക്ഷേ കൊലപാതകം മറ്റാരൊക്കെയോ ആസൂത്രണം ചെയ്ത് വിദഗ്ധമായി നടപ്പിലാക്കിയതാണ്. അതിനു പിന്നിൽ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ട്. കുടുംബത്തിലുള്ളവർക്കും അദ്ദേഹത്തിന്റെ അടുത്ത ഫാൻസിനും ഇക്കാര്യം അറിയാം. റോളിങ് സ്റ്റോൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് പാരിസ് ഇക്കാര്യം വ്യക്തമാക്കിയത്.
14 വയസുള്ളപ്പോൾ ഒരു വൃദ്ധന് ലൈംഗികമായി ഉപയോഗിച്ചു. അത് തന്നെ വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു.ഏറെ നാളത്തെ ചികിത്സകൾക്കു ശേഷമാണ് അതിൽ നിന്ന് മുക്തയായത്. ഇപ്പോൾ താൻ തീർത്തും വ്യത്യസ്തയായ വ്യക്തിയാണ്.തന്നെ പോലെ തന്നെ പിതാവും കടുത്ത വിഷാദ രോഗിയായിരുന്നു. ഒരേ തരത്തിലുള്ള മരുന്നുകളാണ് ഞങ്ങൾ ഇരുവരും ഉപയോഗിച്ചിരുന്നതെന്നും പാരിസ് പറയുകയുണ്ടായി.നാലു പ്രാവശ്യം ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുണ്ട്. അവസാനത്തെ ശ്രമവും പരാജയപ്പെട്ടപ്പോഴാണ് ഉത്തയിലെ മെഡിക്കൽ സെന്ററിൽ ചികിത്സ തേടിയത്. അതാണ് ജീവിതത്തിൽ വഴിത്തിരിവായത്.ഇനി ജീവിതം ആസ്വാദ്യമാക്കാനാണ് ശ്രമിക്കുന്നത്. ജാക്സൺ തന്റെ യഥാർഥ പിതാവാണോ എന്ന സ്ഥിരം ചോദ്യത്തെ പാരിസ് തള്ളിക്കളഞ്ഞു. അദ്ദേഹം തന്റെ പിതാവാണെന്നും അദ്ദേഹത്തിന് താൻ മകളാണെന്നും അതിനാൽ ഇത്തരം ചോദ്യങ്ങൾക്ക് പ്രസക്തിയില്ലെന്നും പാരിസ് അഭിപ്രായപ്പെട്ടു.
Post Your Comments