കോട്ടയം: ഇന്റേണലിന്റെ പേരില്‍ അധ്യാപകര്‍ വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നുവെന്ന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ഇന്റേണല്‍ വീണ്ടും ചെയ്യാന്‍ അവസരം കൊടുക്കുക എന്ന നിലപാടിലേക്ക് എംജി യൂണിവേഴ്‌സിറ്റി എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മലയാള മനോരമയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മൂന്നുമാസം മുന്‍പ് അഞ്ച് അവസാന വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ഒരു പരാതിയുമായി തന്നെ കാണാൻ വന്നിരുന്നു. സര്‍വകലാശാലാ പരീക്ഷയില്‍ എല്ലാ പേപ്പറുകള്‍ക്കും വിജയിച്ചെങ്കിലും ഇന്റേണലില്‍ ഒരു പേപ്പറിനു മാത്രം തോറ്റു എന്നായിരുന്നു പരാതി. എന്‍ജിനീയറിങ് കോളജ് മാനേജരും പ്രിന്‍സിപ്പലും ചേര്‍ന്നു വകുപ്പുതലവനെയും ക്ലാസ് ടീച്ചറെയും സ്വാധീനിച്ചു തോല്‍പിച്ചു. അതിനാൽ ഇന്റേണലില്‍ തട്ടി വഴിമുട്ടിയ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്കുവേണ്ടിയും ഭാവിയില്‍ ഒരു വിദ്യാര്‍ഥിയുടെയും ജീവിതം വഴിമുട്ടാതിരിക്കുന്നതിനു വേണ്ടിയും ഇന്റേണല്‍ വീണ്ടും ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം കൊടുക്കുമെന്ന തീരുമാനത്തിലേക്ക് എത്തിയതായി അദ്ദേഹം പറഞ്ഞു.
Post Your Comments