IndiaFood & Cookery

മക്‌ഡൊണാള്‍ഡ്‌സില്‍ ഇനി പുതിയ വിഭവങ്ങളും; എന്താണെന്നോ?

മക്‌ഡൊണാള്‍ഡ്‌സില്‍ ഇനി പുതിയ വിഭവങ്ങള്‍ എത്തുന്നു. മസാലദോശയുമായിട്ടാണ് മക്‌ഡൊണാള്‍ഡ്‌സ് എത്തുന്നത്. ഇപ്പോള്‍ ഇന്ത്യക്കാരെ കൂടുതല്‍ ആകര്‍ഷിക്കാനാണ് പുതുവിഭവം അവതരിപ്പിച്ചിരിക്കുന്നത്. പലരുടെയും ഇഷ്ടവിഭവങ്ങളിലൊന്നാണ് മസാലദോശ.

ബര്‍ഗറും മസാലദോശയും മിക്സ് ചെയ്തൊരു വിഭവമാണ് മക്ഡൊണാള്‍ഡ്സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. മസാലദോശയില്‍ നിന്ന് കാതലായ മാറ്റങ്ങളോടെയാണ് മസാലദോശ ബര്‍ഗര്‍ അവതരിപ്പിച്ചിരിക്കുന്നത്. ബ്രോച്ച്ചേ എന്ന ഫ്രഞ്ച് ബ്രഡ് ആണ് ഈ ബര്‍ഗറിനായി ഉപയോഗിക്കുന്നത്. മുളക്പൊടി കൊണ്ടുള്ള ചട്ണിയുടെ ഒരു പാളി ഇതില്‍ ഉണ്ടാകും. ഉരുളക്കിഴങ്ങ് മസാലയാണ് ബര്‍ഗറില്‍ ഉണ്ടാകുക.

ഇന്ത്യന്‍-അമേരിക്കന്‍ ഫ്യൂഷന്‍ വിഭവങ്ങളാണ് മക് ബ്രേക്ക്ഫാസ്റ്റ് എന്ന ഈ സീരീസില്‍ പ്രധാനമായും ഉള്ളത്. രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെയാണ് ഈ വിഭവങ്ങള്‍ ലഭ്യമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button