തലവേദന ഏത് പ്രായക്കാരേയും ബാധിയ്ക്കുന്ന ഒന്നാണ്. അസഹ്യമായ തലവേദന വരുമ്പോള്‍ വേദനസംഹാരികൾ കഴിക്കുന്നതാണ് പലരുടെയും ശീലം. എന്നാല്‍ തലവേദനയെ ഇല്ലാതാക്കാന്‍ അതും പാർശ്വഫലങ്ങൾ ഇല്ലാത്ത ചില ഒറ്റമൂലികള്‍ ഉണ്ട്.
നിര്‍ജ്ജലീകരണം സംഭവിയ്ക്കുമ്പോള്‍ പലപ്പോഴും അത് തലവേദനയ്ക്ക് കാരണമാകാറുണ്ട് . അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തലവേദനയെ അകറ്റും. അല്പം ഐസ് ക്യൂബ്സ് തുണിയില്‍ പൊതിഞ്ഞ് നെറ്റിയില്‍ വെയ്ക്കുന്നതും തലവേദനയെ ഇല്ലാതാക്കും. ഇഞ്ചിയില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിക്കുന്നതും തണുത്ത വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കഴിക്കുന്നതും തലവേദനയ്ക്ക് നല്ലതാണ്. കൂടാതെ തലവേദന ഉള്ളപ്പോള്‍ ആപ്പിള്‍ കഴിച്ചാലും ഗുണം ഉണ്ടാകാറുണ്ട്.
Post Your Comments