തിരുവനന്തപുരം: വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വൈദ്യുതിക്ക് യൂണിറ്റിന് 30 പെസ കൂട്ടാൻ റെഗുലേറ്ററി കമ്മിഷന്റെ ശുപാര്‍ശ. ഇത് സംബന്ധിച്ച് റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ് ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. ഫെബ്രുവരിമുതല്‍ നിരക്കുവര്‍ധന പ്രാബല്യത്തിലാകും. വൈദ്യുതിബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാനേജ്‌മെന്റ് റെഗുലേറ്ററി കമ്മിഷനെ അറിയിച്ചതിനെ തുടർന്നാണ് നിരക്ക് വർധനയ്ക്ക് ശുപാർശ ചെയ്‌തത്.
വരുമാനം കൂട്ടുന്നതിന് നിരക്കുവര്‍ധിപ്പിക്കണമെന്നുണ്ടെങ്കിലും ഇക്കാര്യം കമ്മിഷനോട് രേഖാമൂലം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. വര്‍ഷം 1000 കോടിയുടെ അധികവരുമാനമില്ലാതെ മുന്നോട്ടുപോകാന്‍ ആവില്ലെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. എന്നാൽ 500-550 കോടിരൂപ വര്‍ഷം അധികം കിട്ടിയാല്‍ സുഗമമായി പ്രവർത്തിക്കാനാകും എന്നാണ് കമ്മീഷൻ വ്യക്തമാക്കുന്നത്. അതിനാല്‍, യൂണിറ്റിന് 30 പൈസയില്‍ കൂടുതല്‍ കൂട്ടേണ്ടതില്ലെന്നഎന്ന അഭിപ്രായമാണ് കമ്മീഷന്.
Post Your Comments